പാലക്കാട്: കേരളത്തിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് മെട്രോമാന് ഇ.ശ്രീധരന്. പാലക്കാട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിന് ബദലായി താന്‍ സമര്‍പ്പിച്ച റെയില്‍ പാതയില്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമുണ്ട്. കെ റെയില്‍ ഉപേക്ഷിച്ചുവെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും. എന്നാല്‍ ജാള്യത മൂലമാണ് അത്തരമൊരു നീക്കവുമായി കേരളം മുന്നോട്ടുപോകാത്തതെന്നും ശ്രീധരന് പറഞ്ഞു. സംസ്ഥാനത്ത് സെമി സ്പീഡ് റെയില്‍ പദ്ധതി നിര്‍ദേശം നടപ്പാക്കാനാണു ശ്രമിക്കേണ്ടത്. ബദല്‍ പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ശ്രീധരന് പറഞ്ഞു.
Recent Posts
- ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി; ആറ് പേർക്ക് ദാരുണാന്ത്യം
- ശോഭ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് പടക്കം; മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ
- അവാർഡ് തുകയുടെ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം.എ. ബേബി
- സേവനം നൽകാതെയാണ് പണം കൈപറ്റിയതെന്ന മൊഴി വീണ നൽകിയിട്ടില്ല; പി എ മുഹമ്മദ് റിയാസ്
- ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾ മരിച്ചു
Recent Comments
No comments to show.