താര പൊങ്കാലയുടെ പൊലിമയിൽ തലസ്ഥാനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയുടെ തിരക്കിലാണ് തലസ്ഥാന നഗരി ഇന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാൻ നിരവധി താരങ്ങളും എത്തിയിട്ടുണ്ട് .
സിനിമ താരങ്ങളായ ചിപ്പി, പാര്‍വതി ജയറാം. ഒപ്പം കാളിദാസിന്റെ ഭാര്യ താരിണിയും മാളവികയുടെ ഭര്‍തൃ വീട്ടുകാരും തലസ്ഥാനത്ത് എത്തി. ജയറാം ഷൂട്ടിലാണെന്നും പാര്‍വതി പറഞ്ഞു. ഇവരെ കൂടാതെ ഒട്ടനവധി സിനിമ- സീരിയല്‍ താരങ്ങളും പൊങ്കാല ഇടാനായി എത്തിചേർന്നിട്ടുണ്ട്. കൂടാതെ നടി ആനി സ്വന്തം വീട്ടിൽ പൊങ്കാലയിട്ടു. സംവിധായകൻ ഷാജി കൈലാസ് ഷൂട്ടിംഗ് തിരക്കിനിടയിൽ കൊച്ചിയിൽ നിന്നും എത്തി