x
NE WS KE RA LA
Kerala

ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
  • PublishedMay 12, 2025

പാലക്കാട്: ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് കായൽപള്ള പാടത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ലക്കിടി അകലൂർ സ്വദേശി മകൻ കൃഷ്ണദാസ്(22) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പഠനം പൂർത്തിയായിട്ടും ജോലി ലഭിക്കാത്തതിൽ കൃഷ്ണദാസിന് മനോവിഷമം ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.

ബന്ധുക്കൾ പറയുന്നത് പ്രകാരം ആത്മഹത്യയാണ് എന്നാണ് ഒറ്റപ്പാലം പൊലീസിന്റെ പ്രാഥമിക നി​ഗമനം. പൊലീസിന്റെ എഫ്ഐആറിലും ഇത് തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. മൃതദ്ദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *