യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

കോട്ടയം: വൈക്കത്ത് വീടിനുള്ളിൽ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദാവിലാസം എന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 12 ദിവസങ്ങളിലായി ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വിജയകുമാർ- ഗീത ദമ്പതികളുടെ വീട്ടിലാണ് സംഭവം. ഇവർ കഴിഞ്ഞ ദിവസം ഇവരുടെ മകളുടെ വീട്ടിലാണ് ഉണ്ടായിരുന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പൊലീസും നാട്ടുകാരും ഇവിടേക്ക് എത്തുകയായിരുന്നു.അതേ സമയം ഇവരുടെ മകൻ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മകൻ രണ്ട് മൂന്ന് ദിവസമായി വിളിച്ചിട്ട് ഫോണെടുക്കുന്നുണ്ടായിരുന്നില്ല എന്നും ഇവർ പറയുന്നു. മകനെ കാണാനില്ലെന്ന വിവരം കൂടി നിലവിലുണ്ട്. ഈ മൃതദേഹം മകന്റെയാണോ എന്ന തരത്തിലുളള ഒരു സംശയം കൂടി പൊലീസ് ഉന്നയിച്ചു. മറ്റ് നടപടി ക്രമങ്ങളും ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.