കൊച്ചി : പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രൻറെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും.രാത്രി ഏഴരയോടെ നാട്ടിലെത്തിക്കും എന്നാണ് വിവരം.ശ്രീനഗറിൽ നിന്നുള്ള Al 1828 എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിക്കും .തുടർന്ന് Al 503 വിമാനത്തിൽ കൊച്ചിയിലെത്തിക്കും .
കഴിഞ്ഞ ദിവസമാണ് രാമചന്ദ്രനും കുടുംബവുംഹൈദരാബാദിലേക്കും പിന്നീട് കശ്മീരിലേക്കും യാത്ര പോയത്. ദുബായിയില്‍ താമസക്കാരിയായ മകള്‍ ആരതിയും കുട്ടികളും വിഷു ആഘോഷിക്കാന്‍ ഇടപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. ഹൈദരാബാദിലെ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇവരുടെ കശ്മീര്‍ യാത്ര. ആരതിക്ക് മുന്നില്‍ വെച്ചാണ് രാമചന്ദ്രന് നേരെ വെടിയുതിർത്തത് . ആരതിക്കു നേരേ തോക്കു ചൂണ്ടിയെങ്കിലും വെടിവയ്ക്കാതെ ഒഴിവാക്കുകയായിരുന്നു. ആരതിയുടെ ആറുവയസ്സായ ഇരട്ടക്കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഹൃദ്രോഗിയായ ഭാര്യ ഷീല ഈ സമയം കാറില്‍ ഇരിക്കുകയായിരുന്നതിനാല്‍ സംഭവമൊന്നും അറിഞ്ഞില്ല. നിലവിൽ കശ്മീരിലെ ഹോട്ടലില്‍ സുരക്ഷിതരാണ് ഷീലയും ആരതിയും കുട്ടികളും.