തൗര്യത്രിക; ഉസ്താദ് സക്കീർ ഹുസൈന് ശ്രദ്ധാഞ്ജ്ജലിയുമായി ചിദംബരം ഡാൻസ് അക്കാദമി

കോഴിക്കോട് : ലോകനൃത്തദിനത്തിൽ തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈന് ശ്രദ്ധാഞ്ജ്ജലിയുമായി കോഴിക്കോട് ചിദംബരം ഡാൻസ് അക്കാദമി. ഏപ്രിൽ 29 ന് ലോകനത്ത ദിനത്തിൽ ‘തൗര്യത്രിക’ എന്ന പേരിൽ ശ്രദ്ധാഞ്ജലിയൊരുക്കും.
കോവൂർ പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് നടക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമ – നാടക നടി KPAC ലീല ഉൾപ്പെടെ കലാസാംസ്കാരിക മേഖലക ളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളെ ആദരിക്കും.തബലവാദനത്തിൽ ഗിന്നസ് റെക്കോഡ് ജേതാവായ ശ്രീ. സുധീർ കടലുണ്ടിയോടൊപ്പം നിരവധി വാദ്യ കലാകാരരും പ്രശസ്ത ഗായകരായ അനാമിക ജയം, കലാവതി എന്നിവരും തൗര്യ ത്രികയിൽ പങ്കാളികളാകും.
‘നൃത്തം – കാലഘട്ടങ്ങളിലൂടെ എന്ന പ്രത്യേക പരിപാടിയിൽ പ്രമുഖ ബോളിവുഡ് നൃത്ത ഇനങ്ങളായ കഥക്, മുജ്റ, ഭാംഗ്ര, ലാവണി, മെഹ്ഫിൽ തുടങ്ങിയ വിവിധ നൃത്തയിനങ്ങൾ കോർത്തിണക്കിയിരിക്കുന്നു. ജുഗൽബന്ദിയിൽ ദുബായ്, മുംബൈ, ചെന്നൈ എന്നീ സ്ഥലങ്ങളിൽ നിന്നുമുള്ള ഗിരിധർ കൃഷ്ണയുടെ ശിഷ്യരും ചിദംബരം ഡാൻസ് അക്കാദമിയിലെ ശിഷ്യരും പങ്കെടുക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . വാർത്താ സമ്മേളനത്തിൽ ഗിരിധർ കൃഷ്ണ നടൻ, നർത്തകൻ, കൊറിയോഗ്രാഫർ, ചിദംബരം ഡാൻസ് അക്കാദമി ഡയറക്ടർ) സുധീർ കടലുണ്ടി (തബലിസ്റ്റ്, ഗിന്നസ് റെക്കോഡ് ജേതാവ്) ഡോ. സിന്ധു പുഴയ്ക്കൽ (ചെന്നൈ) ഹരിദാസ് രാഘവ് (നർത്തകൻ,മുംബൈ) അശ്വനി (നർത്തകി, ബാംഗ്ലൂർ) എന്നിവർ പങ്കെടുത്തു