വന നിയമ ഭേദഗതി മരവിപ്പിച്ചു; നന്ദി പറഞ്ഞ് താമരശ്ശേരി ബിഷപ്പ്

തിരുവനന്തപുരം: വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നുവെന്ന സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്ത് . സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്നും . മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിലെടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. തീരുമാനം വൈകി എന്ന് അഭിപ്രായമില്ലെന്നും സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയിക്കുന്നില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു .
വനനിയമ ഭേദഗതി ഉപേക്ഷിച്ചുവെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേദഗതിയുമായി മുന്നോട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഭേദഗതിയുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഏറെ ആശങ്കയുണ്ട്. ഇപ്പോഴത്തെ ഭേദഗതി നിർദേശങ്ങൾ 2013 ൽ വന്നതാണെന്നും. അന്ന് യുഡിഎഫ് സർക്കാരാണ് അധികാരത്തിലുണ്ടായിരുന്നത്. വനത്തിലേക്ക് മനഃപൂർവം കടന്നുകയറുക, വനത്തിനുളളിൽ വാഹനം നിർത്തുക എന്നതാണ് ഈ ഭേദഗതി. അതിന്റെ തുടർനടപടികളാണ് ഇപ്പോഴുണ്ടായത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.