തലശ്ശേരി പോലീസ് സ്റ്റേഷനിൽ സ്ഥലമാറ്റം :അതൃപ്തി രേഖപ്പെടുത്തിയത് ഉപഹാരത്തിൽ

തലശ്ശേരി: മണോളിക്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ് ഐമാരെ സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ അമർഷം പുറത്ത്. എസ്ഐമാരുടെ യാത്രയയപ്പ് ചടങ്ങിൽ നൽകിയ ഉപഹാരത്തിലെ വാചകമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ‘ചെറുത്ത് നിൽപ്പിൻ്റെ പോരാട്ടത്തിൽ കരുത്ത് നൽകിയവർക്ക് സ്നേഹാദരങ്ങൾ’ എന്നാണ് ഉപഹാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എസ് ഐമാരായ അഖിൽ ടി കെ, ദീപ്തി വി വി എന്നിവർക്കാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. നേരത്തെ കാവിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സിപിഐഎം പ്രവർത്തകരിൽ നിന്ന് പൊലീകാർക്ക് മർദ്ദനം നേരിടേണ്ടി വന്നതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ പാർട്ടി പ്രവർത്തകരെ തൃപ്തിപ്പെടുത്താനായി സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി . ഈ നിലപാടിൽ പൊലീസുകാർക്കുള്ള അതൃപ്തി വെളിവാക്കുന്നതാണ് യാത്രയയപ്പിൽ നൽകിയ ഉപഹാരത്തിലെ വാചകങ്ങളെന്നാണ് പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് തലശ്ശേരി മണോളിക്കാവില്‍ ബിജെപിയും സിപിഐഎം പ്രവർത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും, സംഭവത്തിൽ പൊലീസ് ഇടപെടുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസുകാരെ സിപിഐഎം പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും . ‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ സ്‌റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല’ എന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെത്തുര്‍ന്ന് അവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു .
സംഭവം നടന്നതിന്റെ പിറ്റെ ദിവസം കാവിലെത്തിയ പൊലീസ് സംഭവത്തിൽ ഉൾപ്പെട്ട പ്രവര്‍ത്തകരില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് മടങ്ങുമ്പോള്‍ ഗേറ്റ് പൂട്ടി പോലീസ് വാഹനം തടഞ്ഞ് പ്രതിയെ സിപിഐഎം പ്രവര്‍ത്തകര്‍ മോചിപ്പിക്കുകയും ചെയ്തു. കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് രണ്ട് എസ്‌ഐമാരെ സ്ഥലംമാറ്റിയിരിക്കുന്നത്. ദീപ്തിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്കും അഖിലിനെ കൊളവള്ളൂരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.