പ്രധാനമന്ത്രിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണ മുന്നറിയിപ്പ്; ഒരാൾ അറസ്റ്റിൽ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിനു മുൻപാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പോകുമ്പോൾ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്കു വന്ന ഫോൺ കോളിൽ പറഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ചെമ്പൂർ മേഖലയിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. ഇയാൾ മനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.