x
NE WS KE RA LA
National

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്ത് വെടിവെപ്പ്, ഏഴ് പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്ത് വെടിവെപ്പ്, ഏഴ് പേർ കൊല്ലപ്പെട്ടു
  • PublishedOctober 21, 2024

കാശ്മീർ: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. സംഭവ സ്ഥലത്തുനിന്ന് ഇലക്‌ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്. ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി.

സോനാമാര്‍ഗ് മേഖലയില്‍ സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. ഭീകരാത്രമമത്തിൽ തിരിച്ചടിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *