x
NE WS KE RA LA
Sports

ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം തമീം ഇഖ്ബാല്‍ അപകടനില തരണം ചെയ്തു

ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം തമീം ഇഖ്ബാല്‍ അപകടനില തരണം ചെയ്തു
  • PublishedMarch 25, 2025

ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായിരുന്ന ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന് ഹൃദയ ശസ്ത്രക്രിയ നടത്തി.തമീം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.താരം കുടുംബവുമായി സംസാരിച്ചു.

ധാക്ക പ്രീമിയര്‍ ലീഗില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. 35കാരനായ ഓപണര്‍ക്ക് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് അടിയന്തര വൈദ്യസഹായം നല്‍കുകയുമായിരുന്നു.

ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഫാസിലതുനൈസ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് തമീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് തമീം ഇഖ്ബാല്‍.

Leave a Reply

Your email address will not be published. Required fields are marked *