x
NE WS KE RA LA
Kerala Politics

ചർച്ച പരാജയം; നാളെ മുതൽ നിരാഹാര സമരത്തിലേക്ക് ആശമാർ

ചർച്ച പരാജയം; നാളെ മുതൽ നിരാഹാര സമരത്തിലേക്ക് ആശമാർ
  • PublishedMarch 19, 2025

തിരുവനന്തപുരം: ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ വ്യക്തമാക്കി. നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും അവർ പറഞ്ഞു.

സമരത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നാണ് ഇന്ന് എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമര സമിതി നേതാവ് എസ് മിനി പറഞ്ഞു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാം എന്നാണ് പറഞ്ഞത്. ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചതെന്നും. സമരം ശക്തമായി മുന്നോട്ട് പോകും. പ്രതീക്ഷയോടെയാണ് തങ്ങൾ ചർച്ചയ്ക്ക് വന്നതെന്നും എന്നാൽ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *