ടി.പി. ചന്ദ്രശേഖരന്‍ സ്ക്വയർ ഉദ്ഘാടനം മെയ് 4 ന്

കോഴിക്കോട് : ടി.പി ചന്ദ്രശേഖരൻ്റെ പതിമൂന്നാം രക്തസാക്ഷി ദിനം വെല്യൂഷണറി മാർക്‌സി പാർട്ടി നേതൃക്ഷത്തിൽ സംസ്‌ഥാന വ്യാകമായി ആചരിക്കുമെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടത് എൻ വേണു പറഞ്ഞു . 2012 മെയ് 4 ന് ചന്ദ്രശേഖരൻ വെട്ടേറ്റ് വീണ സ്‌ഥലത്ത് നിർമിച്ച രക്തസാക്ഷി സ്‌ക്വയർ ആർ എം പി ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടരി മംഗത്‌വം പസ്‌ല ഉദ്ഘാടനം ചെയ്യും.
ചന്ദ്രശേഖരന്റെ ജീവിത മുഹൂർത്തങ്ങളും അവസാനമായി ചന്ദ്രശേഖരൻ സഞ്ചരിച്ച ബൈക്കും ഉൾപ്പെടെ വസ്‌തുക്കൾ സ്ക്വയറിൻ്റെ ഭാഗമായി രൂപകല്പന ചെയ്ത മ്യൂസിയത്തിൽ ഉണ്ടാകും. കൂടാതെ ആർ എം പി ഐയുടെ രൂപീകരണം ഭാവി രാഷ്ട്രീയം തുടങ്ങിയവ വ്യക്തമാക്കുന്ന ഡിജിറ്റൽ വിവരങ്ങൾ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. മെയ് 4 ന് രാവിലെ മുതൽ വള്ളിക്കാട് ചേരുന്ന ബഹുജന സംഗമത്തിൽ റവല്യൂഷണറി മാർക്‌സിസ്‌റ്റ് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി മംഗത് റാം പല ചെയർമാൻ കെ ഗംഗാധർ, സംസ്‌ഥാന പ്രസിഡണ്ട് ടി.എൽ സന്തോഷ് കെ.കെ രമ എം.എൽ എ ആർ.എം പി.ഐ കേന്ദ്ര സ്‌റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ അഡ.പി.കുമാരൻ കൂട്ടി, കെ.എസ്. ഹരിഹരൻ, കവി ഉമേഷ് ബാബു കെ.സി, ഷാഫി പാമ്പിൽ എം.പി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷിബു ബേബി ജോൺ, ജി ദേവരാജൻ, സി.പി ജോൺ, അഡ്വ കെ പ്രവീൺ കുമാർ അഡ്വ കെ.എൻ.എ ഖാദർ, പാറക്കൽ അബ്ദുള്ള തുടങ്ങിയവർ സംസാരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എം എൽ എ കെ കെ രമ, എൻ പി വേണു, എൻ പി ഭാസ്കരൻ എന്നിവർ പങ്കെടുത്തു.