ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരുങ്കുളം മലവിള പൊയ്ക സ്വദേശി താഹയാണ് പിടിയിലായിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയവേയാണ് ഇയാളെ കടയ്ക്കാവൂർ പൊലീസ് പിടികൂടിയിരിക്കുന്നത്. മുദാക്കൽ ആയിലം ചരുവിള പുത്തൻവീട്ടിൽ അക്ഷയ്, മണനാക്ക് പെരുംകുളം പുത്തൻവീട്ടിൽ നൗഷാദ് എന്നിവരെയാണ് കടയ്ക്കാവൂർ മണനാക്ക് ജങ്‌ഷനിലെ ഹോട്ടലിൽ വച്ച് തർക്കത്തിനൊടുവിൽ വെട്ടിപരിക്കേൽപ്പിച്ചത്.
അക്രമം നടത്തിയ ശേഷം ഒളിവിൽപ്പോയ താഹയെ പിടികൂടുന്നതിനായി വർക്കല ഡിവൈഎസ്പി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിക്കുകയും ചെയ്തു. ഇവർ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാഗർകോവിലിനു സമീപമുള്ള ലോഡ്‌ജിൽനിന്ന് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.