‘തൃശ്ശൂർ പൂരം വെടിക്കെട്ട് വിവാദത്തെ തുടർന്ന് പാറമേക്കാവ്,തിരുവമ്പാടി ദേവസ്വങ്ങൾക്കെതിരെ സുരേഷ് ഗോപി.

തൃശൂർ: പൂരം വെടിക്കെട്ട് വിവാദത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ കേന്ദ്രമന്ത്രി
സുരേഷ് ഗോപി. വെടിക്കെട്ട് വിവാദം എന്നത് തരികിട പരിപാടിയാണെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ദേവസ്വം ഭാരവാഹികളായ രാജേഷിനെയും ഗിരീഷിനെയും കേന്ദ്രമന്ത്രിമാരുടെ മുമ്പിൽ എത്തിച്ചതാണെന്നും കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തെ വെടിക്കെട്ട് അപകടങ്ങൾ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നത്. നിയമം പുന:ക്രമീകരിക്കാൻ ശ്രമിച്ചപ്പോൾ കണ്ണൂരിൽ വെടിക്കെട്ട് അപകടം ഉണ്ടായി.
ആശ വർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയ സർക്കസിന് ഇല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആശ വർക്കർമാർ വീട്ടിൽ വന്ന് ക്ഷണിച്ചതിന് പിന്നാലെയാണ് സമരപ്പന്തലിൽ പോയത്. സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ പല തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു. അത്തരം വിമർശനങ്ങൾ രാഷ്ട്രീയ സർക്കസിൻ്റെ പേരിലാണ്. അത്തരം രാഷ്ട്രീയ സർക്കസുകൾക്ക് താനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിൽ എന്ത് ചെയ്തു എന്ന വിമർശനത്തോട് അഞ്ചു വർഷം കൂടുമ്പോൾ തൃശൂരിൽ നിന്ന് ജയിച്ചവർ എന്താണ് ചെയ്തതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.