കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ഉറപ്പാക്കുമെന്ന് സുപ്രീം കോടതിയുെ ഉറപ്പ്, 11 ദിവസത്തെ സമരം അവസാനിപ്പിച്ചു
ഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍.രാജ്യത്തെ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലേക്ക് മടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് തീരുമാനം വന്നിരിക്കുന്നത്. ബലാത്സംഗക്കൊലയില്‍ പ്രതിഷേധം ആരംഭിച്ചിട്ട് പതിനൊന്ന് ദിവസം പിന്നിട്ടിരുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കുമെന്ന സുപ്രീം കോടതിയുടെ ഉറപ്പിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
പ്രതിഷേധിച്ച ഡോക്ടര്‍മാരോട് ജോലി പുനരാരംഭിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയും ഒപ്പം അവര്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം അവര്‍ക്ക് എതിരായി യാതൊരു വിധിയും വരില്ലെന്നും സുപ്രീം കോടതി ഉറപ്പ് നല്‍കിയിരുന്നു. കോടതിയുടെ ഉറപ്പിന് പിന്നാലെ തങ്ങള്‍ സമരം അവസാനിപ്പിക്കുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.