x
NE WS KE RA LA
Kerala

വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം; പ്രതി പിടിയിൽ

വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം; പ്രതി പിടിയിൽ
  • PublishedAugust 1, 2025

മലപ്പുറം: വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം നടത്തിയ സംഭവം. പ്രതി പിടിയിൽ. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ (35) ആണ് പിടിയിലായിരിക്കുന്നത്. കൂടാതെ ബസിൽ വെച്ച് ഇയാൾ ഉപദ്രവിച്ചപ്പോൾ ബസ് ജീവനക്കാർ സഹായിച്ചില്ലെന്നും വിദ്യാർത്ഥിനി പരാതിപെട്ടു.

പെൺകുട്ടി കോളേജിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വട്ടപ്പാറ എത്തിയപ്പോഴാണ് ബസിൽ ഉണ്ടായിരുന്ന ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. കുട്ടി ബഹളം വെക്കുകയും എതിർക്കുകയും ചെയ്തതോടെ കണ്ടക്ടർ ഇയാളെ ബസിലെ മുൻ ഭാ​ഗത്തുനിന്നും പിൻഭാ​ഗത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി. കണ്ടക്ടർ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയോ ഉചിതമായ രീതിയിൽ പ്രവർത്തിക്കുകയോ ചെയ്തില്ല.

തൊട്ടടുത്ത സ്റ്റോപ്പ് എത്തിയതോടെ പ്രതിയായ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു . പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. തുടർന്ന് മലാല എന്ന ബസ് കസ്റ്റഡിയിലെടുത്തു എന്നാൽ, ഇറങ്ങിപ്പോയ പ്രതി ആരെണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *