x
NE WS KE RA LA
Crime National

ഹോംവര്‍ക്ക് ചെയ്തില്ല; അധ്യാപകന്റെ അടിയേറ്റ് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്

ഹോംവര്‍ക്ക് ചെയ്തില്ല; അധ്യാപകന്റെ അടിയേറ്റ് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്
  • PublishedNovember 18, 2024

പട്ന: ഹോംവര്‍ക്ക് ചെയ്യാതെ വന്നതിന് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്. ബിഹാറിലെ ഉമൈറാബാദ് മേഖലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം ഉണ്ടായത് . കണ്ണിന് ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരനായ അമിത്ത് പട്നയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനും സ്‌കൂള്‍ മാനേജ്‌മെന്റിനുമെതിരെ പോലീസ് കേസെടുത്തു.

നവംബര്‍ 13-നാണ് സംഭവം നടന്നത് . ഹോംവര്‍ക്ക് ചെയ്യാതെ വന്നതിന് അധ്യാപകന്‍ അമിത്തിനെ വടികൊണ്ട് അടിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ ഇടതുകണ്ണിന് അടികൊള്ളുകയായിരുന്നു. കണ്ണിന് വേദനയുണ്ടെന്ന് കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും.

എന്നാല്‍ പരിക്ക് സാരമായതിനാല്‍ കൂടുതല്‍ വിദഗ്ധ പരിചരണത്തിനായി കുട്ടിയെ പട്ന ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍മാർ പറയുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അര്‍വാള്‍ എസ് പി രാജേന്ദ്ര കുമാര്‍ ഭീല്‍സെയ്ദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *