x
NE WS KE RA LA
Kerala

തൃത്താലയിൽ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃത്താലയിൽ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • PublishedMay 13, 2025

പാലക്കാട് : തൃത്താലയിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപികയെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിലെ ജനൽകമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അതേ സമയം മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം എന്ന ഒറ്റവരി മാത്രമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. ​പോസ്റ്റുമോർട്ടം നടപടികള്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *