മലപ്പുറം: ചുങ്കത്തറയിൽ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി അർജുൻ (17) ആണ് മരിച്ചത്. ചുങ്കത്തറ എംബിഎം സ്കൂളിലെ വിദ്യാർത്ഥിയാണ് അർജുൻ . കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഉടൻ തന്നെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Recent Comments
No comments to show.
Popular Posts
June 24, 2025
സംസ്ഥാനത്ത് മഴ ശക്തമാകും
June 24, 2025
ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു
June 24, 2025