ബൈക്ക് ഓട്ടോയിലിടിച്ച് അപകടം; വിദ്യാർഥി മരിച്ചു
തൃശ്ശൂര്‍: ശ്രീനാരായണപുരത്ത് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിലിടിച്ച് അപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. ദേശീയപാത 66-ലാണ് സംഭവം. മതിലകം പാലക്കാട്ട്പറമ്പില്‍ നജീബിന്റെ മകന്‍ മുഹമ്മദ് അദ്‌നാന്‍ (19) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മതിലകം സ്വദേശി ഓലിലകണ്ടി ഷെരീഫിന്റെ മകന്‍ അമീന് (19) ആണ് പരിക്കേറ്റത്. ശ്രീനാരായണപുരം പി വെമ്പല്ലൂര്‍ അസ്മാബി കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.
ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ ശ്രീനാരായണപുരത്തെ പെട്രോള്‍ പമ്പിനടുത്തുള്ള വളവില്‍വെച്ചാണ് സംഭവം. പരിക്കേറ്റവരെ മതിലകം മഹല്ല് ആംബുലന്‍സ് പ്രവര്‍ത്തകരും പുന്നക്കബസാര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്‌നെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമീനെ എറണാകുളം ആസ്റ്റര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.