തിരുവനന്തപുരം മലയിന്‍കീഴില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: മലയിന്‍കീഴില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ശ്രുതി (16)യാണ് ജീവനൊടുക്കിയത്. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രുതി. ഇന്നലെയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കെമിസ്ട്രി പരീക്ഷയ്ക്ക് ശ്രുതി പരാജയപ്പെട്ടിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മലയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.