x
NE WS KE RA LA
Uncategorized

കാര്യവട്ടം കാമ്പസിൽ വിദ്യാർഥിക്ക് നേരെ ക്രൂര മർദ്ദനം; എസ് എഫ് ഐ ക്കെതിരെ പരാതി

കാര്യവട്ടം കാമ്പസിൽ വിദ്യാർഥിക്ക് നേരെ ക്രൂര മർദ്ദനം; എസ് എഫ് ഐ ക്കെതിരെ പരാതി
  • PublishedFebruary 18, 2025

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്‍റ് കോളേജിലെ ക്രൂരമായ റാഗിങ് എസ് എഫ് ഐ ക്കെതിരെ പരാതിയുമായി വിദ്യാർത്ഥി. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസാണ് പ്രിൻസിപ്പാളിനും കഴക്കൂട്ടം പൊലീസിലും റാഗിംങ് പരാതി നൽകിയിരുന്നത്. തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നാം വർഷ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കൂട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന് അതിക്രമത്തിനിരയായ ബിൻസ് വ്യക്തമാക്കി.

സീനിയർ വിദ്യാർത്ഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നും.കാൽമുട്ടിൽ നിലത്തു നിർത്തിയായിരുന്നു മർദ്ദനമെന്നും. അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് അടക്കമുള്ളവരാണ് മർദ്ദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് പറഞ്ഞു. പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യൂണിയൻ ഓഫീസിൽ വെച്ചായിരുന്നു ഭീഷണി പൊലീസ് പരാതി നൽകരുതെന്നും ഭീഷണിപ്പെടുത്തി അഭിഷേക് എന്ന വിദ്യാർത്ഥിയെയും മർദിച്ചുവെന്നും . ഒരു മണിക്കൂറോളം പീഡനം ഉണ്ടായെന്നും വിദ്യാർത്ഥി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *