കരുത്തായ് കാവലായ് മെഡിക്കൽ ടീം
കോഴിക്കോട് : കലോത്സവ വേദിയായ മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ആസ്റ്റർ മിംസ് മെഡിക്കൽ ടീം. കൈ മെയ് മറന്ന് ആടുമ്പോൾ തളരുന്നവർക്ക് ഒരു ആശ്വാസമായാണ് മെഡിക്കൽ ടീം എത്തുന്നത്.
മിംസ് ട്രസ്റ്റിൻ്റെ ആസ്റ്റർ വളണ്ടിയർ ടീം ആയ ഡോക്ടർ ശ്രീലക്ഷ്മി വിനിത അബ്രാഹാം, ഹെൽന മാർട്ടിൻ , അനിൽകുമാർ എന്നിവരാണ് കലോത്സവ നഗരിയിൽ പ്രവർത്തിക്കുന്നത്. വീ വിൽ ട്രീറ്റ് യു വെൽ എന്നതാണ് ഇവർ നൽകുന്ന സന്ദേശം.
എല്ലാ കൊല്ലവും സ്കൂൾ കലോത്സവത്തിലെ സ്ഥിരം സാന്നിധ്യമാണ് ഈ മെഡിക്കൽ ടീം. 3 വർഷമായി മൊബൈൽ ക്ലിനിക് സേവനവുമായി കലോത്സവ വേദിയിൽ ഇവർ എത്താറുണ്ട്. മിംസ് ട്രസ്റ്റിലെ മുഹമ്മദ് ഹസീം ആണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
കൂടാതെ കലോത്സവ നഗരിയിൽ വച്ച് പരിക്ക് പറ്റുന്ന വിദ്യാർത്ഥികൾക്ക് മെഡിസിനും കൺസൽറ്റേഷനും ഫ്രീയാണ് ഇവർ നൽകുന്നത്. ഇതൊരു സേവനമായാണ് കാണുന്നത്. വളരെ ഉപകാരപ്രദമായ ഇവരുടെ സേവനത്തിന് നല്ല പ്രതികരണമാണ് ഉള്ളത്.