തെരുവ് നായ ആക്രമണം ; നാലരവയസ്സുകാരന് പരിക്ക്

കൂത്തുപറമ്പ്: വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. കായലോടുള്ള വീട്ടിൽ വച്ച് എഫ്രിനെയാണ് തെരുവ് നായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷിക്കുകയും . പിന്നീട് നായയെ തല്ലി കൊല്ലുകയും ചെയ്തു .
ചുമലിനു പരുക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുകെയിൽ നിന്നും അച്ഛൻ മോബിനും അമ്മ ജിൽനയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.