പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയുടെ വീടിന് മുന്നിൽ യുവാവ് ആത്മഹത്യ ചെയ്തു

തൃശ്ശൂർ: കുട്ടനെല്ലൂരിൽ പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതിയുടെ വീടിന് മുന്നിൽ യുവാവ് ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി അർജുൻ ലാലാ(23) ണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ജനൽച്ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. അതിന് ശേഷം ശരീരത്തിൽ പെട്രൊളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഇവർ തമ്മിൽ ഒരു വർഷമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും, അർജുൻ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നതായും പറയപ്പെടുന്നു. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് ഇയാള്‍ പോയത്. പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുന്നതിനിടെ.
വഴിയരികിൽ നിന്നും പെട്രോൾ വാങ്ങിക്കുകയും. തുടര്‍ന്നാണ് വീടിന് മുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയത്. പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയപ്പോൾ നാട്ടുകാർ പൊലീസിലറിയിക്കുകയായിരുന്നു. പിന്നീട് പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കേ ഇന്ന് രാവിലെ 3 മണിയോടെയാണ് മരിച്ചത്.