x
NE WS KE RA LA
Kerala

മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജം; മന്ത്രി കെ രാജൻ

മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജം; മന്ത്രി കെ രാജൻ
  • PublishedMay 27, 2025

തിരുവനന്തപുരം : മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു . സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും . സംസ്ഥാനത്ത് നാലായിരത്തോളം ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 586 വീടുകൾ ഭാഗികമായും‌ 21 വീടുകൾ പൂർണമായി തകർന്നുവെന്നാണ് പ്രാഥമിക കണക്കെന്നും മന്ത്രി പറഞ്ഞു. വിശദമായ നഷ്ട കണക്ക് പുറത്ത് വിടുമെന്നും മന്ത്രി വ്യക്തമാക്കി.

മലയോര മേഖലകളിൽ എട്ടു മണി വരെ 500 എംഎം മഴ ലഭിച്ചു. 29, 30 തീയതികളിൽ മഴയും കാറ്റും ശക്തമാകുമെന്നും . ഈ ദിവസങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി നിർദേശം നൽകി. ഡാമുകളിൽ അപകട സാഹചര്യമില്ല രാത്രി കാലങ്ങളിൽ ഒരു സാഹചര്യത്തിലും ഡാം തുറക്കില്ല. സ്ഥിതി ഗതികൾ പരിശോധിച്ച് അതത് സമയങ്ങളിലെ കണക്ക് അപ്ഡേറ്റ് ചെയ്യുമെന്നും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *