കായിക കേരളം കുതിപ്പും കിതപ്പും; ഏകദിന സ്പോർട്‌സ് സെമിനാർ ഏപ്രിൽ അഞ്ചിന്

കോഴിക്കോട്: കായിക കേരളത്തിൻ്റെ കുതിപ്പും കിതപ്പും എന്ന വിഷയത്തിൽ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സ്പോർട്‌സ് സെമിനാർ ഏപ്രിൽ അഞ്ചിന് വി.കെ കൃഷ്‌ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ പത്തിന് സംസ്ഥാന സ്പോർട്‌സ് യുവജനക്ഷേമ കാര്യ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ സെമിനാർ ഉദ്ഘാടനം ചെയ്യും. വർത്തമാനകാല കേരളാ സ്പോർട്‌സിനെ വിശാലമായി வருவு ചെയ്യുന്ന പ്രമുഖർ സ്പോർട്‌സ് സെമിനാറിൽ കായിക അവതരിപ്പിക്കും. വിഷയങ്ങൾ കൗൺസിൽ പ്രസിഡണ്ട് രംഗത്തെ സംസ്ഥാന യു.ഷറഫലി മുഖ്യാതിഥിയാകും. അദ്ദേഹത്തിന് പുറമെ ലക്ഷ്‌മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പൾ ഡോ: ജി കിഷോർ, പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ സനൽ പി തോമസ്. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡണ്ട് ടി.പി ദാസൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. രാജ്യാന്തര കായിക മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ മോഡറേറ്ററായിരിക്കും. കായിക
മേഖലയിലെ വിദഗ്‌ധർ, കായിക താരങ്ങൾ. കായിക മാധ്യമ പ്രവർത്തകർ, മാധ്യമ വിദ്യാർത്ഥികൾ
തുടങ്ങിയവർ പങ്കെടുക്കുന്ന സെമിനാറിൽ ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ
അധ്യക്ഷനാകുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .വാർത്താ സമ്മേളനത്തിൽ ഒ.രാജഗോപാൽ. ഇ.പി മുഹമ്മദ്, സജിത് കുമാർ, പ്രപു പ്രേമനാഥ്, കമാൽ വരദൂർ, ഡോ. റോയ് ജോസ് എന്നിവർ പങ്കെടുത്തു.