x
NE WS KE RA LA
Kerala

നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാന്‍ സ്‌പെഷല്‍ നൈറ്റ് സ്‌ക്വാഡ്

നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാന്‍ സ്‌പെഷല്‍ നൈറ്റ് സ്‌ക്വാഡ്
  • PublishedJuly 22, 2024

തിരുവനന്തപുരം: നഗരത്തില്‍ വിവിധയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ നടത്തിയ ശ്രമങ്ങള്‍ സ്പെഷ്യല്‍ നൈറ്റ് സ്‌ക്വാഡിന്റെ ഇടപെടലില്‍ കണ്ടെത്തി തടഞ്ഞുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു. സ്പെഷ്യല്‍ നൈറ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയ കേസുകള്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആകെ 10 കേസുകളാണ് എടുത്തിട്ടുള്ളത്.

ഫോര്‍ട്ട്, പൂന്തുറ, തമ്ബാനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഒന്ന് വീതവും, വഞ്ചിയൂര്‍ സ്റ്റേഷനില്‍ അഞ്ചും, കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ടും കേസുകള്‍ എടുത്തിട്ടുണ്ട്. പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തി 9447377477 എന്ന നമ്ബറിലേക്ക് വാട്‌സ്ആപ്പില്‍ അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കും. മാലിന്യമുക്ത നഗരത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *