മകൻ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചിരിക്കുന്നത്. സംഭവത്തിൽ അതീവ
ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം നടന്നത് . ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപ് മുഹമ്മദ് തൻ്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.