x
NE WS KE RA LA
Crime Kerala

അമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു; ഓട്ടോറിക്ഷയിൽ പിന്തുടർന്ന് പ്രതിയെ പൊക്കി മകൻ

അമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു; ഓട്ടോറിക്ഷയിൽ പിന്തുടർന്ന് പ്രതിയെ പൊക്കി മകൻ
  • PublishedMay 6, 2025

തിരുവനന്തപുരം അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചയാളെ ഓട്ടോറിക്ഷയിൽ പിന്തുടർന്ന് മകൻ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട ഇടപ്പാവൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് മാല പൊട്ടിച്ചത്. തന്റെ മാല പൊട്ടിച്ച വിവരം അമ്മ മകനെ വിളിച്ചറിയിക്കുകയും. മകൻ ഉടൻ ഓട്ടോറിക്ഷയുമായി പിന്നാലെ പോയി കള്ളനെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ ആദർശിനെയാണ് പിടികൂടിയിരിക്കുന്നത്. കൂട്ടുപ്രതിയായ ശരത്ത് മാലയുമായി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പട്ടാഴി സ്വദേശിയായ ആദർശിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. ശരത്തിനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *