ബസിൽ കയറുന്നതിനിടെ വഴുതിവീണു; വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

ഇടുക്കി: നെടുങ്കണ്ടത്ത് ബസിൽ കയറുന്നതിനിടെ വഴുതിവീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. സംഭവത്തിൽ കല്ലാർ സ്വദേശി ശാന്തമ്മ (75) യ്ക്കാണ് പരിക്കേറ്റത്. ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ശാന്തമ്മയുടെ കാൽ വഴുതി. ഇതിനിടെ മുന്നോട്ടെടുത്ത ബസ് ശാന്തമ്മയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെടുങ്കണ്ടത്തു നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന ബസ് പടിഞ്ഞാറേക്കവലയിൽ ആളുകളെ കയറ്റുന്നതിനായി നിർത്തിയപ്പോഴായിരുന്നു അപകടം.