റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലരളില്‍ ചൊവ്വാഴ്ച്ച സൈറണ്‍ മുഴങ്ങും

തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് സൈറണ്‍ മുഴങ്ങും. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കവചം സംവിധാനത്തിന്റെ ഭാഗമായുള്ള മുന്നറിയിപ്പ് സൈറണ്‍ ആണ് മുഴങ്ങുക.
മോക് ഡ്രില്ലിന്റെ ഭാഗമായല്ല സൈറണ്‍ മുഴങ്ങുന്നതെന്നും റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നതാണ് സൈറണിലൂടെ വ്യക്തമാക്കുന്നതെന്നും കാലാവസ്ഥ നീരീക്ഷണ വകുപ്പ് വ്യക്തമാക്കി.