തീപിടിത്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കടകള്‍ തുറക്കാന്‍ അനുമതി

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാന്റില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ അനുമതി. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്‌നമില്ലെന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മേയറും വ്യാപാരികളും നടത്തിയ ചര്‍ച്ചയിലാണ് കടകള്‍ തുറക്കാന്‍ തീരുമാനമായത്.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വൈദ്യുതി കേബിളുകളും പാനല്‍ ബോര്‍ഡുകളും മുഴുവനായി മാറ്റി സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. മാലിന്യം നീക്കി കെട്ടിടം വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മേയര്‍ ബീനാ ഫിലിപ്പ് അറിയിച്ചു.