ഷിരൂർ അപകടം ഈശ്വർ മാൽപെ ഇന്ന് അർജുൻ്റെ കുടുംബത്തെ കാണും
കർണാടക: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അർജുനായുള്ള തിരച്ചില്‍ ഇന്നുമില്ല. മാല്‍പേ സംഘത്തിന് ഇന്നും തിരച്ചിലിന് അനുമതി നല്‍കിയില്ല. അതിനാല്‍ മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മല്‍പെ സംഘം ഷിരൂരില്‍ നിന്ന് മടങ്ങി. ഡ്രഡ്ജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്‌താല്‍ മാത്രമേ ഇനി തിരച്ചില്‍ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. തിരച്ചിലിന് അനുമതി നല്‍കാത്തതിനെതിരെ കടുത്ത അമർഷത്തിലാണ് ദുരന്തത്തില്‍ കാണാതായ കർണാടക സ്വദേശി ജഗന്നാഥിന്റെ കുടുംബം. നാളെ സത്യാഗ്രഹ സമരം നടത്തുമെന്ന് ജഗന്നാഥിന്റെ മക്കള്‍ അറിയിച്ചു.
അതേസമയം അർജുൻ്റെ കുടുംബത്തെ പ്രാദേശിക ഈശ്വർ മല്‍പെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയില്‍ ഇറങ്ങി മല്‍പെ തെരച്ചില്‍ നടത്തിയിരുന്നു. ലോറിയില്‍ മരം കെട്ടിയ കയർ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിരുന്നില്ല.