മെെസൂരിലെത്തി കണ്ണൂരിലെ കടലോരം വനിതാ വാദ്യ കലാ സംഘത്തിന്റെ ശിങ്കാരിമേളം

മെെസൂർ: മൈസൂർ ദസറയുടെ ഭാഗമായി നടക്കുന്ന കലാപരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിൻസ്ട്രീഓഫ് കൾച്ചറിന്റെ കീഴിലുള്ള തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ ഭാഗമായി പയ്യന്നൂർ എസ്സ് എസ്സ് കലാവേദിക് വേണ്ടി കടലോരം വനിതാ വാദ്യ കലാ സഘം കണ്ണൂർ അവതരിപ്പിക്കുന്ന ശിങ്കാരിമേളം. തെക്കേ ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ സംസ്ഥാന ഉത്സവമാണ് മൈസൂർ ദസറ (നടഹബ്ബ). മൈസൂരിലാണ് പ്രസിദ്ധമായ ഈ ഉത്സവം നടക്കുന്നത്. മലയാളികൾ ഉൾപ്പെടെ ധാരാളം സഞ്ചാരികൾ ഈ ദിവസങ്ങളിൽ മൈസൂരിൽ എത്തിച്ചേരാറുണ്ട്. ഇതിനെ നവരാത്രി (ഒൻപത് രാത്രികൾ) എന്നും വിളിക്കുന്നു. ഇതിൻറെ അവസാന ദിവസം ദസറയുടെ ഏറ്റവും വിശിഷ്ട ദിവസമായ വിജയദശമിയാണ്. സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിലാണ് ദസറ വരുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിൻറെ പ്രധാന ആകർഷണം. 100,000 ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് 7 മണി മുതൽ 10 മണി വരെ പ്രകാശിക്കുന്ന മൈസൂർ പാലസാണ്.