x
NE WS KE RA LA
Crime Kerala

ഷിബില കൊലപാതക കേസ്; യാസിറിനെ കസ്റ്റഡിയിൽ വിട്ടു

ഷിബില കൊലപാതക കേസ്; യാസിറിനെ കസ്റ്റഡിയിൽ വിട്ടു
  • PublishedMarch 24, 2025

കോഴിക്കോട്: ഭാര്യ ഷിബിലയെ ഈങ്ങാപ്പുഴ കക്കാട്ടെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതിയായ ഭർത്താവ് യാസിറിനെ താമരശ്ശേരി കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

27ന് രാവിലെ 11മണിവരെയാണ് കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസർ ഭാര്യ ഷിബിലയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ഷിബിലയുടെ അച്ഛനും അമ്മയ്ക്കും പരിക്ക് പറ്റിയിരുന്നു. ചികിത്സയ്ക്കുശേഷം ഇരുവരും ആശുപത്രി വിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *