‘ഷീലാസ് സ്റ്റാർ ആര്ട്ട് സർപ്രൈസ് ‘ ചിത്ര പ്രദർശനം കോഴിക്കോട് ലളിത കല ആര്ട്ട് ഗാലറിയിൽ

കോഴിക്കോട് : തെന്നിന്ത്യൻ നിത്യ ഹരിത നായിക ഷീല വരച്ച ചിത്രങ്ങളുടെ പ്രദർശനത്തിന് സാഹിത്യ നഗരിയായ കോഴിക്കോട്ട് ഒരുങ്ങുന്നു. ഏപ്രിൽ 3 മുതൽ 17 വരെ കേരള ലളിത കലാ അക്കാദമി ആർട് ഗാലറിയിൽ ഷീലാസ് സ്റ്റാർ ആർട്ട് സർപ്രൈസ്’ എന്ന പേരിൽ പ്രദർശനം നടക്കും . 110 ലേറെ ചിത്രങ്ങൾ ഉൾപ്പെടുത്തി ആയിരിക്കും പ്രദർശനം . ചിത്രങ്ങൾ വിറ്റ് കിട്ടുന്ന തുക കാൻസർ രോഗികൾക്കായി നൽകും. വിദേശത്തും സ്വദേശത്തുമായി ചിത്ര പ്രദർശനം ന ടത്തി പോരുന്ന കോമുസൺസിൻ്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്ക് ,ജീവൻ ടി വി . എന്നിവരുടെ സഹകരണത്തോടെയാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.
ടൗൺ ഹാളിൽ നടക്കുന്ന ഉൽഘടന ചടങ്ങിന് ശേഷം രാവിലെ 11.30 ന് ഷീലയും കഥയും കഥാപാത്രങ്ങളും എന്ന വിഷയത്തിൽ വി സുരേഷ് ബാബുവിൻ്റെ ചലച്ചിത്ര പ്രഭാഷണം നടക്കും. ഉച്ചക്ക് ശേഷം ചിത്രകാരന്മാരായ സിഗ്‌നി യദവരാജി , നൗഷാദ് വെല്ലാശ്ശേരി, ബഷീർ കിഴിശ്ശേരി എന്നിവർ കാരിക്കേച്ചർ വരച്ച് നൽകും. ശേഷം അകാലത്തിൽ വിട്ട് പിരിഞ്ഞ കാർട്ടൂണിസ്റ്റ് കാർട്ടൂൺമേൻ എന്നറിയപ്പെട്ടിരുന്ന ഇബ്രാഹിം ബാദുഷയുടെ ഓർമ്മകൾ പങ്ക് വെക്കും. വൈകീട്ട് പ്രശസ്‌ത ഗസൽ ഗായകരായ ഫീല് യൂസഫ്, അൽക്കാ അഷ്‌ക്കർ എന്നിവർ അവതരിപ്പിക്കുന്ന ഗസൽ സന്ധ്യ എന്നിവ നടക്കും.
നാല് പതിറ്റാണ്ടിലേറെയായി പത്ര – ദൃശ്യ മാധ്യമ രംഗത്തും കലാ സാംസകാരിക മേഖലയിലും പ്രവർത്തിച്ചു വരുന്ന കോമുസൺസ് അമരക്കാരൻ ആസിഫ് അലി കോമുവിൻറെ 111 മത് ചിത്രപ്രദർശനമാണിത്.കേരളത്തിൻ്റെ വിവിധ മേഖലക ളിൽ നിന്ന് 100 ഓളം കലാകൃത്തുക്കളെ ചേർത്ത് നിർത്തി നിരവധി ശില്പ പ്രദർശനം ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ ചലച്ചിത്ര താരം ഷീല, ആസിഫ് അലി കോമു, ജീവൻ സാറ്റലൈറ്റ് മാനേജിംഗ് ഡയറക്ടർ ബേബി മാത്യു സോമതീരം , ഹെഡ് ഓഫ് ഇവൻസ് എം കെ അശോകൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .