ശശി തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ട; പാർട്ടിക്ക് ഗുണം ചെയ്യില്ല; ഹൈക്കമാൻഡ്

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങൾ ഉണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. നേതാക്കൾ പരസ്യ പ്രതികരണത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശം നൽകി.
യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ പ്രശംസിച്ചായിരുന്നു ശശി തരൂർ രംഗത്തെത്തിയത്. 2023 സെപ്റ്റംബറിൽ രാഹുൽഗാന്ധി തന്നെ പറഞ്ഞു, തങ്ങൾക്ക് ഒരു വിരോധവുമില്ല സർക്കാരിന്റെ നയങ്ങൾ തന്നെ ശരിയെന്ന്.
രാഹുൽ ഗാന്ധി പറഞ്ഞതാണ് താനും ആവർത്തിച്ചതെന്നും . അതിനർത്ഥം കോൺഗ്രസ് പാർട്ടിക്ക് കേന്ദ്രസർക്കാരിന്റെ നയങ്ങളോട് യോജിപ്പുണ്ടെന്നുമാണ് ശശി തരൂർ പറഞ്ഞു. ഒരു തിരുത്തലിനും തയ്യാറാകാതെ ശശി തരൂർ മുന്നോട്ടുപോകുമ്പോൾ തീർത്തും കോൺഗ്രസ് ദേശീയ നേതൃത്വം ആണ് പ്രതിരോധത്തിലായിരിക്കുന്നത്.