തിരുവനന്തപുരം: ശശി തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ രംഗത്ത്. വിശ്വപൗരൻ ആണെങ്കിലും എം.പി. ആക്കിയത് കോൺഗ്രസ് പാർട്ടിയാണെന്നും. ശശി തരൂർ പാർട്ടിയോട് വിധേയത്വം കാണിക്കണമെന്നും പിജെ കുര്യൻ പറഞ്ഞു. ഒരു വ്യക്തിയും പാർട്ടിയെക്കാൾ വലുതല്ല. മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല. എന്നാൽ മോദിയുടെ തെറ്റുകളും തുറന്ന് പറയണമെന്നും പിജെ കുര്യൻ വ്യക്തമാക്കി.
ശശി തരൂർ പ്രഗത്ഭനായ വ്യക്തിയാണ്. വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിലേക്ക് അദേഹത്തെ തിരഞ്ഞെടുകത്തതിൽ തെറ്റില്ലെന്നും. പക്ഷേ ക്ഷണം കിട്ടിയ ഉടനെ സ്വീകരിക്കുന്നതിന് മുന്നേ പാർട്ടിയോട് പറയേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു. പാർട്ടി അനുവാദം നൽകും. ഇക്കാര്യത്തിൽ ശശി തരൂരിന് വീഴ്ച സംഭവിച്ചു പിജെ കുര്യൻ പറഞ്ഞു. വിമർശനം ഉണ്ടാകാതെ സ്തുതി മാത്രം ഉണ്ടാകുമ്പോൾ അത് ആ ഭാഗത്തേക്കുള്ള ചായ്‌വ് ആയി മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്നും . ഇത്തരം കാര്യങ്ങൾ ശശി തരൂർ തിരുത്തണമെന്ന് പിജെ കുര്യൻ ആവശ്യപ്പെട്ടു.