തിരുവനന്തപുരം: ശശി തരൂര്‍ വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. പാര്‍ട്ടി തീരുമാനത്തോടെ പ്രശ്‌നം അവസാനിച്ചുവെന്നും വലിയ ദ്രോഹമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ലെന്നും. ചിലര്‍ അതിനെ വ്യാഖ്യാനിച്ച് വലുതാക്കി നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
വ്യാവസായിക വളര്‍ച്ചയില്‍ ശശി തരൂരിന്റെ പ്രസ്താവന പൂര്‍ണ അര്‍ത്ഥത്തില്‍ അല്ലെന്നും. ചില അര്‍ദ്ധ സത്യങ്ങള്‍ ഉണ്ടെന്ന മട്ടില്‍ ആയിരുന്നു പ്രസ്താവനയെന്നും. കോണ്‍ഗ്രസ് നേതൃത്വം എന്ന നിലയില്‍ അദേഹം പറയാന്‍ പാടില്ലായിരുന്നു. പറഞ്ഞെന്നു കരുതി തൂക്കിക്കൊല്ലാന്‍ കഴിയില്ലല്ലോ എന്നും. ഡിവൈഎഫ്‌ഐ പരിപാടിക്ക് ശശി തരൂര്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിവൈഎഫ്‌ഐയുടെ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ നേതാക്കള്‍ ക്ഷണിച്ചിരുന്നു. മാര്‍ച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം,സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജര്‍ എന്നിവരാണ് തരൂരിനെ ക്ഷണിച്ചത്. ഡല്‍ഹിയില്‍ വച്ച് നേരിട്ട് കണ്ടായിരുന്നു ക്ഷണം.