ഷഹബാസിൻ്റെ മരണം : പ്രതികളെ പരീക്ഷക്ക് ഇരുത്തിയതിൽ പിതാവ് കോടതിയെ സമീപിച്ചു

കൊച്ചി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം. കേസിലെ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയിൽ . കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ തീവ്രത മനസ്സിലാക്കാതെയാണ് ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതെന്നാണ് വാദം. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.