x
NE WS KE RA LA
Crime

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: പ്രതികൾക്ക് ജാമ്യമില്ല

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: പ്രതികൾക്ക് ജാമ്യമില്ല
  • PublishedApril 11, 2025

കോഴിക്കോട്: നാടിനെ നടുക്കിയ താമരശ്ശേരി ഷഹബാസ് വധക്കേസിൽ ആരോപണവിധേയരായ കുട്ടികൾക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലായിരുന്നു കേസ് പരി​ഗണിച്ചത്.

കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരി​ഗണിച്ചതിന് ശേഷം വിധി ഇന്നേക്ക് മാറ്റി വെച്ചിരുന്നു. ആറ് വിദ്യാർഥികളാണ് കേസിൽ കുറ്റാരോപിതരായിട്ടുള്ളത്. പ്രതികളെല്ലാവരും പ്രായപൂർത്തി ആകാത്തവരായതിനാൽ വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണ് നിലവിൽ താമസിപ്പിച്ചിരിക്കുന്നത്.

ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ വ്യാഴാഴ്ച്ച പൂർത്തിയാക്കിയിരുന്നു. ഫെബ്രുവരി 28-നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നത്. ഇതിനിടെ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

മാർച്ച് ഒന്നിന്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. താമരശ്ശേരി വ്യാപാരഭവനിൽവെച്ച് ട്രിസ് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന വിവിധ സ്‌കൂളുകളിൽനിന്നുള്ള പത്താം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിയെ തുടർന്നുണ്ടായ സംഘർഷമാണ് വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.

ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി എളേറ്റിൽ സ്‌കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ പുറത്തുനിന്നുള്ള വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *