വയോധികനെ തള്ളി മാറ്റി ഷാരുഖ് ഖാന്‍?
77-ാമത് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ കരിയര്‍ അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിക്കാന്‍ നടന്‍ ഷാരൂഖ് ഖാന്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിയിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഫ്രെയിമില്‍ കയറി നില്‍ക്കുന്ന ഒരു വയോധികനെ ഷാരൂഖ് ഖാന്‍ തള്ളി മാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ഷാരുഖ് ഖാനില്‍ നിന്ന് ഇത് പ്രതീഷിച്ചിരുന്നില്ല എന്നാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന ഭൂരിഭാഗം കമ്മന്റുകളും.
എന്നാല്‍ ഇതേ വയോധികനോടൊപ്പം തന്നെ ഷാരൂഖ് ഖാന്‍ നടന്നു വരുന്ന മറ്റൊരു വീഡിയോ പങ്കുവെച്ച് നടന്റെ ആരാധകര്‍ എത്തിയിരിക്കുകയാണ്. വയോധികനെ മാറ്റിയത് ഒരിക്കലും മോശം ഉദ്ദേശത്തോടെയായിരിക്കില്ലെന്നും തെറ്റായ വീഡിയോയാണ് പ്രചരിക്കുന്നതെന്നുമാണ് ആരാധകരുടെ അവകാശവാദം. ബോളിവുഡില്‍ സൗമ്യമായ സ്വഭാവം കൊണ്ട് ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും മനം കവര്‍ന്ന താരം കൂടെയാണ് ഷാരൂഖ് ഖാന്‍.
ഫെസ്റ്റിവലില്‍, ആവേശകരമായ പ്രസംഗം നടത്തിയ അദ്ദേഹം അഭിനേതാവെന്ന നിലയില്‍ സ്വയം വെല്ലുവിളിക്കുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. മകള്‍ സുഹാന ഖാനും അഭിഷേക് ബച്ചനുമൊപ്പം ‘കിംഗ് ‘ എന്ന ചിത്രത്തിലാണ് ഷാരൂഖ് അടുത്തതായി അഭിനയിക്കുന്നത്.