x
NE WS KE RA LA
Crime Kerala

ബീച്ചിലെത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം; പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ്

ബീച്ചിലെത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം; പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ്
  • PublishedMarch 29, 2025

തിരുവനന്തപുരം: യൂണിവേഴ്‌സ്റ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകരെ സീനിയർ വിദ്യാർഥികൾ മർദിച്ച സംഭവത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ് രാവിലെ ശംഖുംമുഖം കടപ്പുറത്തുവെച്ചായിരുന്നു ഇതേ കോളേജിലെ സീനിയർ വിദ്യാർഥികളടങ്ങിയ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഒന്നാം വർഷ വിദ്യാർഥികളായ അഭിമന്യു, ഹരിശങ്കർ, ഇന്ത്യൻ, ആർഷ എന്നിവർക്ക് പരിക്കേറ്റു. കമ്പികൊണ്ടുള്ള ആക്രമണത്തിൽ അഭിമന്യുവിന്‍റെ ചെവിക്ക് പരിക്കേറ്റു.

മർദിച്ച യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാംവർഷ വിദ്യാർഥികളായ അനസ്, അബ്ദുള്ള എന്നിവർക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച പുലർച്ചെ ഇവർ ബീച്ചിൽ ഇരിക്കവേ 11 പേരടക്കമുള്ള സംഘമായെത്തിയ സീനിയർ വിദ്യാർഥികൾ ഇവരുമായി വാക്ക് തർക്കമുണ്ടാകുകയും മർദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതി പ്രകാരം രണ്ട് പേർക്കെതിരായാണ് കേസെടുത്തതെങ്കിലും കൂടുതൽ പേരുള്ളതിനാൽ വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *