തൃശ്ശൂരിൽ ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു

പാവറട്ടി: തൃശൂർ പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തിൽ ഷവർമ സെൻ്റർ ആരോഗ്യ വകുപ്പ് അടപ്പിക്കുകയും ചെയ്തു. കിഴക്കേത്തല വെൽക്കം ഹോട്ടലിൻ്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്ന് ഷവർമ കഴിച്ച 7 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. സംഭവത്തിൽ എളവള്ളി മില്ലുംപടി സ്വദേശി കുന്നംപള്ളി നൗഷാദ് (45), മാതാവ് നബിസക്കുട്ടി (62). മകൻ മുഹമ്മദ് ആദി (ആറ് ) എന്നിവർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.
പതിനാലാം തീയതി ചൊവ്വാഴ്ച വൈകിട്ട് സംഭവം നടന്നത്. ഭക്ഷണം കഴിക്കുകയും ഒപ്പം വീട്ടിലേക്ക് പാഴ്സൽ കൊണ്ടുവന്ന് മാതാവിന് നൽകുകയും ചെയ്തു. ഭക്ഷണം കഴിച്ചവർക്ക് വയറിളക്കവും വയറുവേദനയും ഉണ്ടാവുകയും. ബുധനാഴ്ചയോടെ അസുഖം കൂടുതൽ രൂക്ഷമായതിനെ തുടർന്ന് വീട്ടുകാർ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റുകയും ഡോക്ടർ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇവരെ കൂടാതെ പൂവ്വത്തൂർ സ്വദേശികളായ പ്രജിത്ത് (11) ശ്രീദേവ് (11) എന്നിവർക്കും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. പ്രജിത്തിനെ രാജ ആശുപത്രിയിലും ശ്രീദേവിനെ പൂവ്വത്തൂരിലെ സ്കൈപ്പ് ഡോക്ടറെ കാണിക്കുകയും ചെയ്തു. രണ്ടുപേരെയും ചൂണ്ടൽ ആശുപത്രിയിലും പ്രവേശിച്ചിരിക്കുകയാണ്.