x
NE WS KE RA LA
Uncategorized

ഇളയരാജയ്ക്ക് തിരിച്ചടി; എന്‍ ഇനിയ പൊന്‍ നിലവേ’ പകര്‍പ്പവകാശം സരിമഗയുടേതെന്ന് കോടതി

ഇളയരാജയ്ക്ക് തിരിച്ചടി; എന്‍ ഇനിയ പൊന്‍ നിലവേ’ പകര്‍പ്പവകാശം സരിമഗയുടേതെന്ന് കോടതി
  • PublishedFebruary 1, 2025

ദില്ലി : തമിഴ് സിനിമയിലെ ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച കേസ്. സം​ഗീത സംവിധായകന്‍ ഇളയരാജയ്ക്ക് തിരിച്ചടി. എന്‍ ഇനിയ പൊന്‍ നിലവേ എന്ന ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച് സരി​ഗമ നല്‍കിയ കേസിലാണ് ഇളയരാജയ്ക്ക് പ്രതികൂലമായ വിധി വന്നിരിക്കുന്നത്. പ്രസ്തുത ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സരി​ഗമയ്ക്ക് ആണെന്നും അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഇളയരാജയ്ക്ക് നിയമപരമായി സാധിക്കില്ലെന്നും ദില്ലി ഹൈക്കോടതി പറഞ്ഞു.

ബാലു മഹേന്ദ്രയുടെ സംവിധാനത്തില്‍ 1980 ല്‍ പുറത്തെത്തിയ മൂടു പണി എന്ന ചിത്രത്തില്‍ ഇളയരാജ സം​ഗീതം പകര്‍ന്ന ​ഗാനമാണ് എന്‍ ഇനിയ പൊന്‍ നിലവേ. റിലീസിന് ഒരുങ്ങിയിരിക്കുന്ന അ​ഗത്തിയാ എന്ന തമിഴ് ചിത്രത്തിനുവേണ്ടി സം​ഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ ഈ ​ഗാനം പുനരാവിഷ്കരിച്ചു. ഇതിനെതിരെയാണ് സരി​ഗമ കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ അനുമതി കൂടാതെയാണ് പുതിയ ചിത്രത്തില്‍ പ്രസ്തുത ​ഗാനം ഉപയോ​ഗിച്ചിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടും വിവിധ പ്ലാറ്റ്ഫോമുകളില്‍ അ​ഗത്തിയായുടെ നിര്‍മ്മാതാക്കളായ വേല്‍സ് ഇന്‍റര്‍നാഷണല്‍ ​ഗാനം പ്രചരിപ്പിച്ചുവെന്നും സരി​ഗമ ആരോപിച്ചു.

​എന്നാൽ പകര്‍പ്പവകാശം ​ഗാനത്തിന്‍റെ സം​ഗീത സംവിധായകനായ ഇളയരാജയില്‍ നിന്ന് തങ്ങള്‍ വാങ്ങിയിരുന്നുവെന്നായിരുന്നു വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ മറുവാദം. എന്നാല്‍ സരി​ഗമയുടെ ഭാ​ഗത്താണ് ന്യായമെന്നാണ് ദില്ലി ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സരി​ഗമയ്ക്ക് ആണെന്നും അത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ചിത്രത്തിന്‍റെ സം​ഗീത സംവിധായകനായ ഇളയരാജയ്ക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *