എസ്എഫ്ഐ 18-ാമത് അഖിലേന്ത്യ സമ്മേളനത്തില്‍ സെമിനാറുകള്‍ നാളെ തുടങ്ങും

കോഴിക്കോട്: എസ്എഫ്‌ഐ 18-ാമത് അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകള്‍ക്ക് നാളെ തുടക്കമാകും.വടകര സാംസ്‌കാരിക ചത്വരത്തില്‍ വൈകുന്നേരം മൂന്നിനാണ് പരിപാടി.മാധ്യമങ്ങളുടെ രാഷ്ട്രീയമെന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ടി എം ഹര്‍ഷന്‍, എം വിജിന്‍ എംഎല്‍എ, എസ് കെ സജീഷ് എന്നിവര്‍ സംസാരിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വിഷയങ്ങളിലായി ഏരിയാ തലത്തില്‍ സെമിനാറുകള്‍ നടക്കും. പുത്തലത്ത് ദിനേശന്‍, എം സ്വരാജ്, കെ കെ രാഗേഷ്, പി കെ ബിജു, എ എ റഹിം, ടി വി രാജേഷ്, വി കെ സനോജ്, ജെയ്ക് സി തോമസ്, പ്രൊഫ. സി രവീന്ദ്രനാഥ്, പി എം ആര്‍ഷോ എന്നിവര്‍ പങ്കെടുക്കും.
ജൂണ്‍ 27 മുതല്‍ 30 വരെ കോഴിക്കോട്ട് നടക്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി വിപലുമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 1001 അംഗ സംഘാടകസമിതി രൂപീകരിച്ചിരുന്നു.