x
NE WS KE RA LA
National

കിഷ്ത്വാറിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു

കിഷ്ത്വാറിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു
  • PublishedMay 22, 2025

കിഷ്ത്വാർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ദേശത്ത് സുരക്ഷസേനയുടെ തിരച്ചിൽ തുടരുകയാണ്. മേഖലയിൽ നാല് ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അർദ്ധരാത്രിയോടെ തിരച്ചിൽ ആരംഭിക്കുകയും. രാവിലെ 6.30 ഓടെ ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, പ്രാദേശിക ഭീകരർക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ 8 ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി 8 ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫർമാൻ, ആദിൽ, ബാഷ എന്നീ ഭീകരർക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകൾ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങിൽ ഉൾപ്പെട്ട ഭീകരവാദികൾ എന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *