വ്യാജ ഒപ്പ് ഉപയോഗിച്ച് സെക്രട്ടറി പണം തട്ടി; പാൽ സൊസൈറ്റി പ്രസിഡൻ്റ് ജീവനൊടുക്കി

പാലക്കാട്: പാൽ സൊസൈറ്റി പ്രസിഡൻ്റ് ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി. തെക്കേപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് വി കെ പ്രഭാകരൻ (70) ആണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് പ്രഭാകരനെ വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൻ്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറി പണം തട്ടിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സെക്രട്ടറിയായ ശരത്കുമാറും ജീവനക്കാരി രമയും കബളിപ്പിച്ച് 15 ലക്ഷം തട്ടിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു. സംഭവത്തിൽ സെക്രട്ടറിക്കും രമയ്ക്കുമെതിരെ ഹേമാംബിക പൊലീസിൽ പരാതി നൽകി. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രഭാകരൻ്റെ കുടുംബം പറഞ്ഞു.